Times Kerala

അവസാന ഹോം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ  നേരിടാൻ  കേരളാ ബ്ലാസ്റ്റേഴ്‌സ്

 
te455


ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ കൊച്ചിയിൽ നടക്കുന്ന അവസാന ഹോം മാച്ചിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഏപ്രിൽ മൂന്ന് ബുധനാഴ്ച വൈകിട്ട് ഏഴരക്ക് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പത്തൊൻപത് മത്സരങ്ങളിൽ നിന്ന് മുപ്പതു പോയിന്റുമായി പ്ലേ ഓഫിനരികിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

ഹൈദരാബാദ് എഫ്‌സി, ഈസ്റ്റ് ബംഗാൾ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നീ ടീമുകൾക്ക് സീസണിൽ നിലവിൽ ബാക്കിയുള്ള എല്ലാ മത്സരങ്ങൾ ജയിച്ചാൽ പോലും കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമെത്താനാകില്ല. എന്നാൽ ചെന്നൈയിൻ എഫ്‌സിക്കും പഞ്ചാബ് എഫ്‌സിക്കും സാധ്യതകളുണ്ട്.

വെറും ഒരു പോയിന്റിനപ്പുറം കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് പ്രവേശിക്കുമെങ്കിൽ ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അസ്തമിച്ച നിലയിലാണ്. അവസാന മത്സരത്തിൽ ജംഷെഡ്പൂർ എഫ്‌സിയോട് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് അവസാന ഹോം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനോട് മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ലീഗിന്റെ ആദ്യ പകുതിയിൽ ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്‌സെങ്കിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായത്. പ്ലേയ് ഓഫിൽ നിന്ന് നാലു സ്ഥാനങ്ങൾ അകലെ ആറാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിപ്പോൾ. കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ വിജയം ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്താൻ അവരെ സഹായിക്കും. അവസാന മൂന്നു മത്സരങ്ങളിലും തോൽവി വഴങ്ങിയ ഈസ്റ്റ് ബംഗാളിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്.

Related Topics

Share this story