Times Kerala

 ഐ എസ് എല്ലില്‍ എഫ് സി ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

 
football
 

ഐ എസ് എല്ലില്‍ എഫ് സി ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സ് രണ്ടിനെതിരെ നാല് ഗോളുകള്‍ കരസ്ഥമാക്കിയാണ്  ജയം നേടിയത്. ആദ്യം രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്.ഹോം  ഗ്രൗണ്ടില്‍  തുടര്‍ച്ചയായ മൂന്ന് പരാജയത്തിന് ശേഷം നേടിയ ഉജ്വല വിജയം ആരാധകരെ ആവേശത്തിലാഴ്ത്തി.

ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡമന്റക്കോസ് ഇരട്ട ഗോള്‍ കരസ്ഥമാക്കി. ഒരോ ഗോള്‍ വീതം ജാപ്പനീസ് താരം ഡൈസുകെ സ്‌കായിയും ഫെദോര്‍ സെര്‍ണിച്ചും  സ്വന്തമാക്കി.

ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ പകുതിയില്‍  ഗോള്‍ നേടാനായില്ല.ആദ്യ പകുതിയില്‍ ഗോവ്ക്കായി  റൗളിന്‍ ബോര്‍ജസി, പാസ് മുഹമ്മദ് യാസിര്‍ എന്നിവര്‍ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ അക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ നാല് ഗോള്‍ നേടി വിജയം കരസ്ഥമാക്കി.

Related Topics

Share this story