Times Kerala

 ക്രോമയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് 

 
 ക്രോമയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് 
 

 ഇന്ത്യൻ സൂപ്പർ ലീഗിൽ ക്രോമയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്  എഫ് സി. സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ എക്സ്ക്ലൂസീവ് അസ്സോസിയേറ്റ് പാട്ണറും ഇലക്ട്രോണിക്‌സ് സ്‌പോൺസറുമായിരിക്കും ക്രോമ. ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വിശ്വസനീയവുമായ ഒമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറാണ് ക്രോമ. പങ്കാളിത്തത്തിലൂടെ ഫുട്‌ബോൾ ആരാധകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇന്ത്യയിലെ നമ്പർ വൺ ഒമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയ്‌ലറായി ഉയർത്തുവാനുമാണ് ക്രോമ ലക്ഷ്യമിടുന്നത് .

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ക്രോമ ഇൻഫിനിറ്റി റീട്ടെയിൽ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷിബാശിഷ് റോയ് പറഞ്ഞു. “ഇന്ത്യയിൽ സ്‌പോർട്സിനോടുള്ള താൽപര്യം അതിവേഗം വളരുന്നതിനൊപ്പം, ഫുട്ബോളിന്റെ ജനപ്രീതിയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക ആവശ്യങ്ങൾക്കായി ഞങ്ങൾ സമർപ്പണത്തോടെ പ്രവർത്തിക്കുന്നു. ഐ‌എസ്‌എല്ലിലെ മുൻ‌നിര ഫുട്‌ബോൾ ടീമുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തം ഇത് കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അസോസിയേറ്റ് പാർട്‌ണറായി ഒരിക്കൽകൂടി ക്രോമയെ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഉപഭോക്തൃ ഇലക്ട്രോണിക്സ് വ്യവസായത്തിലൂടെയുള്ള ക്രോമയുടെ  പ്രശസ്തി  ഞങ്ങൾക്ക് കരുത്തപകരുന്നു.” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.  ക്രോമയ്‌ക്കൊപ്പം, ആരാധകരുടെ അനുഭവം മെച്ചപ്പെടുത്താനും സീസണിലുടനീളം അവിസ്മരണീയമായ നിമിഷങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

Related Topics

Share this story