Times Kerala

ആരാധകരുടെ പ്രിയ പരിശീലകനായ ഇവാൻ വുകോമനോവിച്ച്;  ഈ സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറയും

 
ആരാധകരുടെ പ്രിയ പരിശീലകനായ ഇവാൻ വുകോമനോവിച്ച്;  ഈ സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറയും
കേരള ബ്ലാസ്റ്റേഴ്സിനോട് ഈ സീസൺ അവസാനത്തോടെ ആരാധകരുടെ പ്രിയ പരിശീലകനായ ഇവാൻ വുകോമനോവിച്ച് വിടപറയും. യൂറോപ്പിൽ നിന്ന് വുകോമനോവിച്ചിന് ഓഫറുകളുണ്ടെന്നാണ് സൂചന. അദ്ദേഹം നേരത്തെ തന്നെ ഇന്ത്യയിൽ ബ്ലാസ്റ്റേഴിസിനെയല്ലാതെ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഇക്കാരണം കൊണ്ടുകൂടിയാണ് ഇന്ത്യ വിടുന്നത്. 

ഈ സീസണിൽ ബ്സാസ്റ്റേഴ്സ് ഒമ്പത് വിജയവും രണ്ടു സമനിലയും ഏഴ് തോൽവിയുമാണ് നേരിട്ടത്. കൊമ്പന്മാർക്ക് അവസാന അഞ്ചു മത്സരത്തിൽ നാലെണ്ണത്തിലും പരാജയമായിരുന്നു ഫലം.

കൊമ്പന്മാർക്ക് ഇവാന് കീഴിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ പലകുറി കഴിഞ്ഞിട്ടുണ്ട്. വുകോമനോവിച്ച്, ആരാധകരുടെ പിന്തുണയുള്ള പരിശീലകനാണ്. ബ്ലാസ്റ്റേഴ്സ് ഇവാന് പകരക്കാന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ്  ഇവാൻ പരിശീലകനായതിന് ശേഷമുള്ള ആദ്യ സീസണിൽ ഫൈനൽ കളിച്ചിരുന്നു.


 

Related Topics

Share this story