Times Kerala

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ലൂയിജി റിവ അന്തരിച്ചു 

 
ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ലൂയിജി റിവ അന്തരിച്ചു
 സാർഡിനിയ: ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ലൂയിജി റിവ (79) അന്തരിച്ചു. റംബിൾ ഓഫ് തണ്ടർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇറ്റലിക്ക് വേണ്ടി 42 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടിയിട്ടുണ്ട്. ഇറ്റലിയുടെ എക്കാലത്തെയും ടോപ് സ്‌കോററും ലൂയിജിയാണ്. കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഇറ്റാലിയൻ സോക്കർ ഫെഡറേഷനാണ്(എഫ്‌ഐജിസി) ലൂയിജിയുടെ മരണവിവരം സ്ഥിരീകരിച്ചത്. ”ലൂയിജിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഫുട്‌ബോളിന് മികച്ച സംഭാവനകൾ നൽകിയ മുൻ നായകൻ ലൂയിജിയുടെ വിയോഗത്തിൽ ഇറ്റാലിയൻ ഫുട്‌ബോൾ ദുഃഖിക്കുന്നു,” FIGC പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിന പറഞ്ഞു. 1968 ൽ റിവയുടെ മികവിലാണ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇറ്റലി കിരീടം നേടിയത്. രണ്ടുവർഷങ്ങൾക്ക് ശേഷം റിവ ഇറ്റലിയെ ലോകകപ്പ് ഫൈനലിലേയ്‌ക്കും നയിച്ചു. ലൂയിജി ടീം മാനേജരായിരുന്ന 2006-ൽ ഇറ്റലി ലോകകപ്പിലും മുത്തമിട്ടിരുന്നു.

Related Topics

Share this story