Times Kerala

 ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

 
ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു
ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു.79 വയസായിരുന്നു. ഇറ്റലി ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് റിവ. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. 

  റിവയുടെ മികവിലാണ് 1968ല്‍ ഇറ്റലി യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. കാഗ്ലിയാരിയുടെ ചരിത്രത്തിലെ ഏക സീരി എ കിരീടനേട്ടവും റിവയുടെ സുവര്‍ണകാലത്താണ്.  

1990-2013 കാലഘട്ടത്തിൽ ദേശീയ ടീമിന്റെ ടീം മാനേജർ കൂടിയായിരുന്ന അദ്ദേഹം. 2006-ൽ ഇറ്റലി നാലാം ലോകകപ്പ് നേടുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 

Related Topics

Share this story