Times Kerala

 ബി.സി.സി.ഐ. കരാറില്‍ ചോദ്യമുന്നയിച്ച് ഇര്‍ഫാന്‍ പഠാന്‍

 
സ്പോർട്സ്
ന്യൂഡല്‍ഹി : ബി.സി.സി.ഐ. വാര്‍ഷിക കരാറിലേക്കുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡം എല്ലാവര്‍ക്കും ഒരുപോലെ ആകണമെന്ന്  നിർദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ രംഗത്തെത്തി. ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും കരാറിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് താരത്തിൻ്റെ പ്രതികരണം. 

 ദേശീയ ടീമിലില്ലാത്ത ഹര്‍ദിക് പാണ്ഡ്യ, റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായില്ലെങ്കിലും വൈറ്റ് ബോള്‍ ആഭ്യന്തര ക്രിക്കറ്റിലെങ്കിലും പങ്കെടുക്കേണ്ടതുണ്ടെന്ന്  ഇർഫാൻ പഠാന്‍ പറഞ്ഞു. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാക്കിയില്ലെങ്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് ആഗ്രഹിക്കുന്ന ഫലം ലഭിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. 

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചില്ലെന്ന് പറഞ്ഞു ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ബി.സി.സി.ഐ.യുടെ വാര്‍ഷിക കരാറില്‍നിന്ന് ഒഴിവാക്കിയിരുന്നു. 

Related Topics

Share this story