Times Kerala

ഐ.പി.എൽ. ആവേശത്തിന് നാളെ തുടക്കം 

 
ഐ പി എൽ
ഐ.പി.എല്ലിൻ്റെ പതിനേഴാം സീസണിന് നാളെ കൊടിയേറ്റം. ഉദ്ഘാടന മത്സരം ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ്.  

മത്സരം രാത്രി 7.30ന് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുക. 
അതേസമയം പരുക്കുകൾ ചെന്നൈ സൂപ്പർ കിംഗ്സിനൊരു തലവേദനയായി നിൽക്കുകയാണ്. മാനേജ്‌മെൻറിന് ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നത് ഫൈനൽ ഇലവനിൽ കളിക്കുമെന്നുറപ്പുള്ള താരങ്ങളിൽ പലർക്കും പരുക്കേൽക്കുന്നതാണ്.

 

നിലവിൽ പരിക്കേറ്റിരിക്കുന്നത് ഡെവോൺ കോൺവെ, മതീഷ പതിരന, മുസ്തഫിസുർ റഹ്മാൻ എന്നീ താരങ്ങൾക്കാണ്. 

Related Topics

Share this story