Times Kerala

ഐപിഎലിൽ 2025 സീസണു മുന്നോടിയായി മെഗാ ലേലം സംഘടിപ്പിക്കുമെന്ന് ചെയർമാൻ അരുൺ ധുമാൽ

 
ipl
ഐപിഎലിൽ 2025 സീസണു മുന്നോടിയായി മെഗാ ലേലം സംഘടിപ്പിക്കുമെന്ന് ചെയർമാൻ അരുൺ ധുമാൽ. ടീമുകൾക്ക് മൂന്നോ നാലോ താരങ്ങളെ നിലനിർത്താൻ അനുവാദമുണ്ടാവും. അങ്ങനെയാവുമ്പോൾ ടൂർണമെൻ്റ് കൂടുതൽ ആവേശമാകുമെന്നും ധുമാൽ പറഞ്ഞു. 

ടി-20 ലോകകപ്പ് ജൂൺ ഏഴിന് ആരംഭിക്കുമെന്നതിനാൽ ഇക്കൊല്ലത്തെ ഐപിഎൽ മെയ് 25നോ 26നോ അവസാനിക്കും. ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് ആദ്യ രണ്ടാഴ്ചത്തെ മത്സരക്രമമാണ്. ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഈ മാസം 22ന് ഐപിഎലിൻ്റെ ഉദ്ഘാടന മത്സരം. ഏപ്രിൽ ഏഴിന് ആദ്യ ഘട്ട മത്സരങ്ങൾ അവസാനിക്കും.

Related Topics

Share this story