Times Kerala

ഐപിഎൽ2024: പഞ്ചാബ് കിംഗ്‌സിന് വിജയകരമായ തുടക്കം

 
dwdw

 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കുറൻ്റെ അർദ്ധ സെഞ്ചുറിയുടെ കരുത്തിൽ പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ഡൽഹി ക്യാപിറ്റൽസിനെതിരെ (ഡിസി) നാല് വിക്കറ്റിന് വിജയിച്ചപ്പോൾ ഋഷഭ് പന്ത് ആഗ്രഹിച്ച തിരിച്ചുവരവ് ആയിരുന്നില്ല..

ആദ്യം  ബാറ്റ്  ചെയ്ത ഡൽഹി 20 ഓവറിൽ 174/9 എന്ന സ്‌കോർ നേടി.  9-ാം നമ്പറിൽ ബാറ്റ് ചെയ്യുന്ന 'ഇംപാക്റ്റ് പ്ലെയർ' അഭിഷേക് പോറൽ 10 പന്തിൽ പുറത്താകാതെ 32 റൺസുമായി ഡിസിയുടെ ടോപ് സ്‌കോറർ ആയി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നാല് പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കി. മികച്ച പ്രകടനമാണ് അവർ നടത്തിയത്.  പഞ്ചാബിന് തുടക്കം മികച്ചതായിരുന്നു. ഒന്നാം വിക്കറ്റിൽ അവർ 34 റൺസ് നേടി.  കുറാൻ 47 പന്തിൽ 63 റൺസ് നേടിയപ്പോൾ  ലിയാം ലിവിംഗ്‌സ്റ്റണിൻ്റെ (21 പന്തിൽ 38 നോട്ടൗട്ട്) മികച്ച പിന്തുണ ലഭിക്കുകയും  ചെയ്തപ്പോൾ പഞ്ചാബ് വിജയം സ്വന്തമാക്കി..  

Related Topics

Share this story