Times Kerala

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച പഞ്ചാബ് കിങ്സിന് ജയം

 
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച പഞ്ചാബ് കിങ്സിന് ജയം

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച പഞ്ചാബ് കിങ്സിന് ജയം. 4 വിക്കറ്റിനാണ്, ഛണ്ഡീഗഡിലെ മുല്ലൻപൂരിലെ മഹാരാജാ യാദവിന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് വിജയം നേടിയത്. ഡൽഹി ഉയർത്തിയ 175 റൺസ് വിജലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ, പഞ്ചാബ് മറികടന്നിരിന്നു. സാം കറന് അർധ സെഞ്ചുറി (63). സ്കോർ- ഡൽഹി 174/9 (20) പഞ്ചാബ് 177/6 (19.2).


ആദ്യം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ആണ് (16 പന്തില്‍ 22) പഞ്ചാബ് നിരയില്‍ പുറത്തായത്. ഇഷാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ് കിട്ടിയത്. പിന്നാലെ ജോണി ബെയര്‍ സ്‌റ്റോ റണ്ണൗട്ടായി മടങ്ങി. ഇംപാക്ട് താരമായെത്തിയ പ്രഭ്‌സിമ്രാന്‍ സിങ് 17 പന്തില്‍ 26 റണ്‍സെടുത്ത് വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. ജിതേഷ് ശര്‍മ (9), ശശാങ്ക് സിങ് (പൂജ്യം) എന്നിവരും പുറത്തായി.

Related Topics

Share this story