Times Kerala

ഐപിഎൽ :  അർധശതകവുമായി ഡേവിഡ് വാർണറും പന്തും, ചെന്നൈക്കെതിരെ ഡൽഹിക്ക് മികച്ച സ്‌കോർ 

 
hftyrgn


ഐപിഎല്ലിൽ ഇന്ന് നടന്ന രണ്ടാം മൽസരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർകിങ്സിന് 192 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി.  

മികച്ച തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. . പ്രിത്വി ഷായും(43) ഡേവിഡ് വാർണറും(52) ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസ് നേടി.   പിന്നീടെത്തിയ നായകൻ പന്ത് തൻറെ ഫോമിലേക്ക് തിരികെവന്നു. ഇന്ന് അദ്ദേഹം 51 റൺസ് നേടി. ഒന്നാം വിക്കറ്റിന് ശേഷം വിക്കറ്റുകൾ വീണത് അവർക്ക് തിരിച്ചടിയായി. എങ്കിലും അവർ പന്തിന്റെ മികവിൽ മികച്ച സ്‌കോർ നേടി.  ചെന്നൈക്ക് വേണ്ടി മതീശ പതിരണ മൂന്ന് വിക്കറ്റ് നേടി. 

Related Topics

Share this story