Times Kerala

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഏപ്രിൽ അവസാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്

 
world cup

അമേരിക്കയിൽ ജൂൺ രണ്ടിന് ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഏപ്രിൽ അവസാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. മെയ് ഒന്നാണ് ഐസിസിയുടെ നിർദ്ദേശ പ്രകാരം ടീം പ്രഖ്യാപനത്തിനുള്ള അവസാന തീയതിയെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. 15 അംഗ ടീമിനെയാകും പ്രഖ്യാപിക്കുക.

ടീമിൽ മാറ്റം വരുത്താൻ മെയ് 25 വരെ അനുമതിയുണ്ടാകും. അതേസമയം ടൂർണമെന്റിലെ സമ്മാന തുകയും ഉടനെ പ്രഖ്യാപിച്ചേക്കും.

Related Topics

Share this story