Times Kerala

ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്കേറ്റു

 
ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്കേറ്റു
ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്കേറ്റു. ചില ഐപിഎല്ലിലെ മത്സരങ്ങൾ നഷ്ടമായേക്കും. ശ്രേയസിന് രഞ്ജി ട്രോഫി ഫൈനലിനിടെയാണ് പരുക്കേറ്റത്. താരം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് .

എന്നാല്‍ മുംബൈ ടീം പറയുന്നത് പരുക്കില്‍ ആശങ്ക വേണ്ട എന്നാണ്. അദ്ദേഹത്തിന് കുറച്ച്‌ നടുവേദന ഉണ്ടായിരുന്നു, ഇപ്പോള്‍ പക്ഷേ സുഖമായിട്ടുണ്ട്. മുംബൈ ടീം മാനേജർ ഭൂഷണ്‍ പാട്ടീല്‍ പറഞ്ഞു. ശ്രേയസ് നട്ടെല്ലിന്റെ പരുക്ക് കാരണം രണ്ട് വർഷത്തോളമായി ബുദ്ധിമുട്ടുന്നുണ്ട്‌. അദ്ദേഹത്തിന് നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങള്‍ നഷ്ടമായിരുന്നു.

Related Topics

Share this story