Times Kerala

 ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി

 
 ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി
 ഏഷ്യന്‍ ഗെയിംസില്‍ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഇതുവരെ അഞ്ചു മെഡലുകളാണ് രാജ്യം സ്വന്തമാക്കിയത്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സ്, പുരുഷന്മാരുടെ തുഴച്ചില്‍ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്‌കള്‍സ്, എയിറ്റ് മത്സരങ്ങളില്‍ വെള്ളിയും പുരുഷന്മാരുടെ പെയര്‍ വിഭാഗം തുഴച്ചില്‍, വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എന്നിവയില്‍ വെങ്കലവുമാണ് ഇന്ത്യക്ക് ലഭിച്ചത്.ഷൂട്ടിങ് ടീം ഇനത്തില്‍ മെഹുലി ഷോഷ്, ആഷ്ലി ചൗകി, റമിത സഖ്യം, പുരുഷ വിഭാഗം തുഴച്ചില്‍ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്‌കള്‍സ്, പെയര്‍ വിഭാഗങ്ങളില്‍ അര്‍ജുന്‍ലാല്‍-അരവിന്ദ് സഖ്യം എന്നിവരാണ്വെള്ളി നേടിയത്. പുരുഷന്മാരുടെ തുഴച്ചില്‍ പെയറില്‍ ബാബു ലാല്‍ യാദവ്, ലേഖ് റാം സഖ്യം, വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ റമിത എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി.അതേസമയം, വനിതാ ക്രിക്കറ്റ് സെമിയില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയവുമായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്.

Related Topics

Share this story