Times Kerala

 ഫ്രഞ്ച് ഓപ്പണിൽ വിജയം ആവർത്തിച്ച് ഇന്ത്യയുടെ ​ഗ്ലാമർ ജോഡി;സാത്വിക് സായ് രാജ്- ചിരാ​ഗ് ഷെട്ടി സഖ്യം

 
ഫ്രഞ്ച് ഓപ്പണിൽ വിജയം ആവർത്തിച്ച് ഇന്ത്യയുടെ ​ഗ്ലാമർ ജോഡി.സാത്വിക് സായ് രാജ്- ചിരാ​ഗ് ഷെട്ടി സഖ്യം
2022ലെ ഫ്രഞ്ച് ഓപ്പണിൽ വിജയം ആവർത്തിച്ച് ഇന്ത്യയുടെ ​ഗ്ലാമർ ജോഡി.സാത്വിക് സായ് രാജ്- ചിരാ​ഗ് ഷെട്ടി സഖ്യം. ചൈനീസ് തായ്പേയ് സഖ്യത്തിനെ അരമണിക്കൂറിനകം വീഴ്‌ത്തിയാണ് രണ്ടാം കിരീടം സ്വന്തമാക്കിയത്.

ഇന്ത്യൻ ജോഡി ലീ ജെ-ഹുയി-യാങ് പോ-ഹ്‌സുവാൻ ജോഡിയെ നേരിട്ടുള്ള ​ഗെയിമുകൾക്കാണ് തകർത്തത്. ഇന്ത്യൻ താരങ്ങൾക്കെതിരെ ചൈനീസ് തായ്പേയ് സഖ്യത്തിന് തരിമ്പ് വെല്ലുവിളിയുയർത്താൻ പോലുമായില്ല. 21-11,21-17 എന്നിങ്ങനെയാണ് സ്കോ‍‍ർ. മത്സരത്തിലൂട നീളം പിഴവുകൾ വരുത്താത്ത ഇന്ത്യൻ ആധിപത്യമാണ് കണ്ടത്.

Related Topics

Share this story