Times Kerala

ഇന്ത്യന്‍ ദേശീയ ടീം ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി സൗദിയില്‍ എത്തി

 
ഇന്ത്യന്‍ ദേശീയ ടീം ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി സൗദിയില്‍ എത്തി
ഇന്ത്യന്‍ ദേശീയ ടീം ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി സൗദിയില്‍ എത്തി. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കുന്നത് വ്യാഴാഴ്ച അബഹയില്‍ വെച്ചാണ്. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ഇന്ത്യന്‍ ടീമിലെ മലയാളി താരം സഹല്‍ അബ്ദുസമദ് സൗദിയിലെ എല്ലാ ഇന്ത്യക്കാരും പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു.

ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം സൗദിയില്‍ എത്തിയത് 2026 ഫിഫ ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിനായാണ്. മത്സരം നടക്കുന്നത് മാര്‍ച്ച് 21 വ്യാഴാഴ്ചയാണ്.രാത്രി 10 മണിക്ക് അബഹയിലെ ദമക് സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും. ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം അബഹയില്‍ എത്തിയ പരിശീലനം ആരംഭിച്ചു. സൗദിയില്‍ കോച്ച് അന്‍റോണിയോ സ്റ്റിമാക്, മാനേജര്‍ വേലു, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരുടെ നേതൃത്വത്തില്‍ 23 താരങ്ങളാണ് എത്തിയിരിക്കുന്നത്. 

 

Related Topics

Share this story