Times Kerala

 ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം റോബിൻ വേണു ഉത്തപ്പയ്ക്ക് ഇന്ന് പിറന്നാൾ

 
 ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം റോബിൻ വേണു ഉത്തപ്പയ്ക്ക് ഇന്ന് പിറന്നാൾ
ഇന്ത്യൻ  അന്താരാഷ്ട്ര ക്രിക്കറ്റ് താരം റോബിൻ വേണു ഉത്തപ്പയ്ക്ക് ഇന്ന് പിറന്നാൾ. 1985 നവം‍ബർ 11ന് കർണാടകയിലെ കുടകിൽ ജനിച്ചു. കുടക് സ്വദേശിയായ അച്ഛൻ വേണു ഉത്തപ്പ ഒരു അന്താരാഷ്ട്ര ഹോക്കി റഫറിയാണ്. മലയാളിയായ അമ്മ റോസെലിൻ കോഴിക്കോട് സ്വദേശിയാണ്. 2006 ഏപ്രിലിൽ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം 86 റൺസുമായി നിൽക്കുമ്പോൾ റണ്ണൗട്ടായി. ഒരു ഇന്ത്യൻ താരം നിശ്ചിത ഓവർ മത്സരങ്ങളിലെ അരങ്ങേറ്റത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്

Related Topics

Share this story