Times Kerala

 ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ടീം സൗദിയില്‍; മത്സരം വ്യാഴാഴ്ച

 
 ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ടീം സൗദിയില്‍; മത്സരം വ്യാഴാഴ്ച
 

ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം സൗദിയില്‍ എത്തി. വ്യാഴാഴ്ച അബഹയില്‍ വെച്ചാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കുക. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്. സൗദിയിലെ എല്ലാ ഇന്ത്യക്കാരും പിന്തുണയ്ക്കണമെന്ന് ഇന്ത്യന്‍ ടീമിലെ മലയാളി താരം സഹല്‍ അബ്ദുസമദ് അഭ്യര്‍ഥിച്ചു. 

2026 ഫിഫ ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിനായാണ് ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം സൗദിയില്‍ എത്തിയത്. മാര്‍ച്ച് 21 വ്യാഴാഴ്ചയാണ് മത്സരം. അബഹയിലെ ദമക് സ്റ്റേഡിയത്തില്‍ രാത്രി 10 മണിക്ക് മത്സരം ആരംഭിക്കും.  

Related Topics

Share this story