Times Kerala

 ഇന്ത്യൻ ക്രിക്കറ്റർ വി.വി.എസ് ലക്ഷ്മണിന് ഇന്ന് പിറന്നാൾ

 
 ഇന്ത്യൻ ക്രിക്കറ്റർ വി.വി.എസ് ലക്ഷ്മണിന് ഇന്ന് പിറന്നാൾ
ഇന്ത്യൻ ക്രിക്കറ്റർ വി.വി.എസ് ലക്ഷ്മണിന് ഇന്ന് പിറന്നാൾ.  1974 നവംബർ 1ന് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജനിച്ചു. വലംകയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്.  അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയാണ് വെരി വെരി സ്‌പെഷൽ എന്ന വിളിപ്പേര് നേടിക്കൊടുത്തത്.ഇദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി മറ്റൊരു പ്രശസ്ത ഹൈദരാബാദി ക്രിക്കറ്ററായ മുഹമ്മദ് അസറുദീന്റേതിന് സമാനമാണ്. താൻ മാതൃകയാക്കുന്നത് അസറുദീനേയാണെന്ന് ലക്ഷ്മൺ പറഞ്ഞിട്ടുണ്ട്. 2012ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു. 2012 ആഗസ്റ്റ് 18നാണ് ലക്ഷമൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചത്.ആഗസ്റ്റ് 23ന് സ്വന്തം നാടായ ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ടെസ്റ്റിനു ശേഷം വിരമിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഈ വാർത്തയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് ശേഷം ലക്ഷമൺ വിരമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.  

Related Topics

Share this story