Times Kerala

 ഇന്ത്യൻ ക്രിക്കറ്റർ ശിഖർ ധവന് ഇന്ന് പിറന്നാൾ

 
 ഇന്ത്യൻ ക്രിക്കറ്റർ ശിഖർ ധവന് ഇന്ന് പിറന്നാൾ
ഇന്ത്യൻ ക്രിക്കറ്റർ ശിഖർ ധവന് ഇന്ന് പിറന്നാൾ.  തന്റെ ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരം 2010-ലും ആദ്യ ടെസ്റ്റ് മത്സരം 2013-ലുമാണ് ശിഖർ ധവൻ കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി ടീമിന് വേണ്ടിയാണ് ശിഖർ ധവൻ കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ 2010-ൽ ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. കളിയുടെ മൂന്നാം ദിവസം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സിൽ 85 പന്തിൽ 100 റൺസ് കടന്ന ശിഖർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവുംവേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി. ഈ മൽസരത്തിൽ ശിഖർ ധവാന് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ലഭിച്ചു.   2013 ഓഗസ്റ്റ്‌ 12-ആം തിയതി പ്രിട്ടോറിയയിൽ ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരായ ഏകദിന മത്സരത്തിൽ ശിഖർ ധവാൻ ഡബിൾ സെഞ്ചുറി (150 പന്തിൽ 248 റൺ) നേടി. എ ക്ലാസ് മത്സരങ്ങളിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്.  2013ലെ മികച്ച ബാറ്റിങ് പ്രകടനത്തിന് വിസ്ഡന്റെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ശിഖർ ധവാൻ സ്ഥാനം പിടിച്ചു.

Related Topics

Share this story