Times Kerala

 ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ

 
 ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വിശ്വനാഥ് സാംസണിന് ഇന്ന് പിറന്നാൾ. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്‌ സഞ്ജു. വിജയ് ഹസാരെ ട്രോഫി വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറിയും ഇതാണ്.ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിനെയാണ് സഞ്ജു പ്രതിനിധീകരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകൾക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. 2013 ഏപ്രിൽ 29 ന് റോയൽ ചലഞ്ചെർസ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐ. പി.എൽ അർദ്ധസെഞ്ച്വറി നേടിയപ്പോളാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

Related Topics

Share this story