Times Kerala

അർജുന അവാർഡ് പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും

 
അർജുന അവാർഡ് പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും
 മുംബൈ: ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ബി.സി.സി.ഐയുടെ സ്‌നേഹ സമ്മാനം. ഈ വര്‍ഷത്തെ (2023) അര്‍ജുന അവാര്‍ഡിന് ഷമിയുടെ പേര് സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്‌തു. പട്ടികയിൽ ഷമിയുടെ പേര് ഉൾപ്പെടുത്താൻ കായിക മന്ത്രാലയത്തോട് ബി.സി.സി.ഐ പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു. ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിലായി ഷമി 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. അവാര്‍ഡിനായി നേരത്തെയുള്ള പട്ടികയില്‍ ഷമിയുടെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബി.സി.സി.ഐയുടെ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കായിക ലോകത്തെ സംഭാവനകൾക്ക് രാജ്യം നല്‍കുന്ന ആദരവാണ് അർജുന അവാർഡ്. കായികരംഗത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതി കൂടിയാണിത്.

Related Topics

Share this story