Times Kerala

 ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് ഇന്ന് പിറന്നാൾ

 
 ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് ഇന്ന് പിറന്നാൾ
ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് ഇന്ന് പിറന്നാൾ. 1981 ഒക്ടോബർ 14-ന് ഡൽഹിയിൽ ജനിച്ചു. 2003 മുതൽ ദേശീയ ഏകദിന ടീമിലെയും, 2004 മുതൽ ടെസ്റ്റ് ടീമിലെയും അംഗമാണ്. ആഭ്യന്തര ക്രിക്കറ്റിൽ 50ന് മുകളിൽ ശരാശരിയുമായി റൺസ് വാരിക്കൂട്ടിയ ഗംഭീർ 2002-ൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ ദേശീയ ടീമിലെ ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ വർദ്ധിപ്പിച്ചു. 2003-ൽ ബംഗ്ലാദേശിനെതിരെ നടന്ന ടി.വി.എസ് കപ്പിൽ ഗംഭീർ ഏകദിനത്തിലെ തന്റെ അരങ്ങേറ്റം കുറിച്ചു. 2004-ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ 4ആം മത്സരത്തിൽ ഗംഭീർ തന്റെ ടെസ്റ്റ് കരിയറിലെ അരങ്ങേറ്റം നടത്തി.
 

Related Topics

Share this story