Times Kerala

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചുവരുന്നു; താരം ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ പുറത്ത് 

 
ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചുവരുന്നു; താരം ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ പുറത്ത്
 മുംബൈ: മുംബൈ ഇന്ത്യൻസിന് പ്രതീക്ഷയേകി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരിച്ചുവരവിനൊരുങ്ങുന്നുവെന്ന് സൂചന. ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് താരം തിരിച്ചുവരവിന്റെ സൂചന നൽകിയത്. വരാനിരിക്കുന്ന ഐപിഎല്ലിൽ പരിക്ക് കാരണം കളിക്കില്ലെന്ന അഭ്യൂഹം നിലനിൽക്കെയാണ് താരത്തിന്റെ വീഡിയോ പുറത്ത് വന്നത്. മുംബൈ ഇന്ത്യൻസും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Related Topics

Share this story