Times Kerala

ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

 
ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും
ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും.  ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡൽഹിയിലാണ്  പോരാട്ടം. ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ വരുന്നതെങ്കിൽ ബംഗ്ലാദേശിനോട് തോറ്റാണ് അഫ്ഗാൻ കളത്തിലെത്തുന്നത്. ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തില്‍ കഴിയുന്ന ഓപ്പണര്‍ ശുഭ്മാൻ ഗിൽ ഇന്നും ഇന്ത്യന്‍ നിരയില്‍ കളിക്കില്ല. മുൻനിരയിൽ മാറ്റത്തിന് സാധ്യതയില്ലെങ്കിലും ഒരു സ്പിന്നറെ ഒഴിവാക്കി ഷാർദുൽ താക്കൂറിനെയോ മുഹമ്മദ് ഷമിയെയോ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.  

Related Topics

Share this story