Times Kerala

 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ- ഇംഗ്ളണ്ട് പോരാട്ടം

 
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ- ഇംഗ്ളണ്ട് പോരാട്ടം
 ലക്നൗ : ഏകദിന ലോകകപ്പിലെ തങ്ങളുടെ തുടർച്ചയായ ആറാം ജയവും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനൽ പ്രവേശനവും ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ളണ്ടിനെതിരെ ഇറങ്ങുന്നു. നിലവിലെ ലോക ചാമ്പ്യന്മാരെങ്കിലും കളിച്ച അഞ്ചുകളികളിൽ നാലിലും തോറ്റ് നാണക്കേടിന്റെ നെല്ലിപ്പലകയിലാണ് ഇംഗ്ളണ്ടുകാർ. പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും ഇംഗ്ളണ്ട് ഒൻപതാം സ്ഥാനത്തുമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾ തുടർവിജയങ്ങളിലൂടെ ഇന്ത്യൻ ടീമിന് ആവേശം പകരുന്നു. രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ തുടങ്ങിയവരുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയുടെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ അവസരം ലഭിച്ച പേസർ മുഹമ്മദ് ഷമിയും കരുത്ത് തെളിയിച്ചത് ഇന്ത്യയ്ക്ക് ആവേശം പകരും. ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യ ചേസ് ചെയ്താണ് ജയിച്ചത്.

Related Topics

Share this story