Times Kerala

 ഇന്ത്യ- അഫ്​ഗാൻ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും 

 
ഇന്ത്യ- അഫ്​ഗാൻ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും
 മൊഹാലി: അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശർമയുടെ കീഴിൽ ഇന്ത്യൻ ടീം 20-20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. പഞ്ചാബിലെ മൊഹാലിയിൽ വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. എന്നാൽ മകളുടെ പിറന്നാളായതിനാൽ സൂപ്പർ താരം വിരാട് കോഹ്‌ലി ഇന്ന് കളിക്കില്ല. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇൻഡോറിലും ബെം​ഗളൂരുവിലും നടക്കുന്ന മറ്റു രണ്ടു മത്സരങ്ങളിൽ കോഹ്‌ലി തിരിച്ചെത്തും.

Related Topics

Share this story