Times Kerala

 ഇന്ത്യ - അഫ്ഗാൻ ടി20 രണ്ടാം മത്സരം ഇന്ന് ഇൻഡോറിൽ

 
ഇന്ത്യ - അഫ്ഗാൻ ടി20 രണ്ടാം മത്സരം ഇന്ന് ഇൻഡോറിൽ
 ഇൻഡോർ: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇൻഡോറിൽ വച്ച് നടക്കും. ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴുമണിക്കാണ് മത്സരം. വൈകിട്ട് 6.30നാണ് ടോസ്. ഇൻഡോറിൽ ഇരു ടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ആദ്യ മത്സരം ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യൻ ടീം പരമ്പരയിൽ 1-0ന് മുന്നിലാണ്. ഈ വർഷം ടീം ഇന്ത്യയുടെ രണ്ടാം ടി20 മത്സരമാണിത്. സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി ഈ മത്സരത്തിൽ കളിക്കും. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ മത്സരത്തിൽ കോഹ്‌ലി ഉണ്ടായിരുന്നില്ല.

Related Topics

Share this story