Times Kerala

 ഏഷ്യൻ കപ്പിൽ ഉസ്ബകിസ്താനോട് ഇന്ത്യക്ക് മൂന്ന് ഗോൾ തോൽവി

 
ഏഷ്യൻ കപ്പിൽ ഉസ്ബകിസ്താനോട് ഇന്ത്യക്ക് മൂന്ന് ഗോൾ തോൽവി
 റയാൻ: ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഉസ്ബകിസ്താനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോറ്റത്. ആദ്യ പകുതിയിലാണ് ഇന്ത്യ മൂന്ന് ഗോളും വഴങ്ങിയത്. ആസ്‌ത്രേലിയക്ക് പിന്നാലെ ഉസ്ബകിസ്താനോടും തോറ്റതോടെ ഇന്ത്യയുടെ പ്രീ ക്വാർട്ടൽ പ്രതീക്ഷകൾ മങ്ങി. അവസാന മത്സരത്തിൽ സിറിയക്കെതിരെ വമ്പൻ ജയം നേടിയാൽ മാത്രമാണ് ഇനി നേരിയ സാധ്യതയുള്ളത്. ഇന്ത്യൻ താരങ്ങൾ കളത്തിൽ ചുവടുറപ്പിക്കും മുൻപ് എതിരാളികൾ ആദ്യ പ്രഹരമേൽപ്പിച്ചു. നാലാം മിനിറ്റിൽ അബ്ബോസ്ബേക് ഫായ്സുല്ലോവിലൂടെയാണ് ഉസ്ബകിസ്താൻ മുന്നിലെത്തിയത്. ബോക്‌സിന് പുറത്തുനിന്ന് മുന്നേറി കളിച്ച ഷുക്‌റോവ് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾവന്നത്. 18ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധതാരങ്ങളുടെ പിഴവിൽ വീണ്ടും വലകുലുങ്ങി. ബോക്‌സിലേക്ക് ഉസ്ബകിസ്താൻ താരം നൽകിയ ക്രോസ് തട്ടിയകറ്റുന്നതിൽ പ്രതിരോധ താരങ്ങൾക്ക് പിഴച്ചു. ക്ലിയർചെയ്ത പന്ത് പോസ്റ്റിൽ തട്ടി നേരെ ബോക്്സിൽ. തക്കംപാർത്തിരുന്ന സ്‌ട്രൈക്കർ ഇഗോർ സെർജീവ് അനായാസം വലയിലാക്കി.

Related Topics

Share this story