Times Kerala

 രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഇന്ത്യ 

 
സ്പോർട്സ്

ദുബായ്‌ : ഓസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിൻ്റെ ടെസ്‌റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി. അഞ്ച്‌ ടെസ്‌റ്റുകളുടെ പരമ്പര 4-1 നു ഇംഗ്ലണ്ടിനെതിരെ നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. 


 

ഇന്ത്യ പരമ്പര പിടിച്ചത്‌ ഹൈദരാബാദില്‍ നടന്ന ഒന്നാം ടെസ്‌റ്റിലെ തോൽവിക്കു ശേഷമാണ്‌ . 

ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള ക്രൈസ്‌റ്റ് ചര്‍ച്ച്‌ ടെസ്‌റ്റിൻ്റെ മത്സര ഫലം എന്തായാലും അത് ഇന്ത്യയുടെ റാങ്കിങ്ങിനെ ബാധിക്കില്ല.
 

 

Related Topics

Share this story