Times Kerala

ഇന്ത്യയ്ക്ക് അഭിമാനം; വനിതകളുടെ കോമ്പൗണ്ട് അമ്പെയ്ത്ത് ടീമിന് സുവർണനേട്ടം

 
ഇന്ത്യയ്ക്ക് അഭിമാനം; വനിതകളുടെ കോമ്പൗണ്ട് അമ്പെയ്ത്ത് ടീമിന് സുവർണനേട്ടം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 19 സ്വർണ്ണമെഡലുകളുടെ തിളക്കവുമായി രാജ്യം. വനിതകളുടെ ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിലാണ് ഇന്ത്യൻ സഖ്യം സ്വർണം നേടിയത്. ജ്യോതി സുരേഖ, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങുന്ന ടീം ഫൈനലിൽ ചൈനീസ് തായ്പേയ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. 230 – 229 ആണ് സ്കോർ. 

മെഡൽ നിലയിൽ നിലവിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മെഡൽ വേട്ടയാണ് ഈ വർഷം ഇന്ത്യ കാഴ്ചവെച്ചത്. 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമടക്കം 81 മെഡലുകളാണ് ഇന്ത്യക്ക് ആകെയുള്ളത്. 

Related Topics

Share this story