ഐഎസ്എല്ലിൽ ബം​ഗ​ളൂ​രു എ​ഫ്സി ഒ​ഡീ​ഷ എ​ഫ്സിയോട് തോറ്റു

457


വാ​സ്കോ ഡ ​ഗാ​മ:  ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ബം​ഗ​ളൂ​രു എ​ഫ്സി ഒ​ഡീ​ഷ എ​ഫ്സിയോട് തോറ്റു. ഈ സീസണായിലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ തോല്വിയോടെയാണ് തുടങ്ങിയിരിക്കുന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു തോൽവി. ഒ​ഡീ​ഷ​യ്ക്കു ജ​യ​മൊ​രു​ക്കി​യത് ഹാ​വി ഹെ​ർ​ണാ​ണ്ടസി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് . ​അ​രി​ഡൈ കാ​ബ്രെ​റ ആണ് മൂന്നാം ഗോൾ നേടിയത്. അ​വ​സാ​ന ഇ​ഞ്ചു​റി ടൈ​മി​ൽ ആണ് ഗോൾ പിറന്നത്. അ​ല​ൻ കോ​സ്റ്റ​യാ​ണ്  ബം​ഗ​ളൂ​രു​വി​നാ​യി ഗോൾ നേടിയത്. 


 

Share this story