Times Kerala

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം നിലനിർത്തി ഇഗ സ്വിയടെക്

 
ഇഗ്വ
പാരീസ്: പോളണ്ട് താരം ഇഗ സ്വിയടെക് ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം നിലനിര്‍ത്തി. ഇഗ റോളണ്ട് ഗാരോസില്‍ നാലാമതും കിരീടമുയര്‍ത്തിയത് ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പൗളോനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ്. ഏകപക്ഷീയമായ മത്സരത്തില്‍ ഇഗയുടെ ജയം 6-2, 6-1 എന്ന സ്‌കോറിനായിരുന്നു. ഇത് താരത്തിൻ്റെ പാരീസിലെ തുടര്‍ച്ചയായ മൂന്നാം കിരീടമാണ്. ഇഗ ഫ്രഞ്ച് ഓപ്പണ്‍ കിരീടം 2020ലും ഉയര്‍ത്തിയിരുന്നു. 2022ല്‍ യു എസ് ഓപ്പണ്‍ കിരീടവും താരം നേടിയിരുന്നു.

Related Topics

Share this story