Times Kerala

 ഐസിസി ടെസ്റ്റ് റാങ്കിംഗ്; ആർ അശ്വിൻ വീണ്ടും ഒന്നാമൻ

 
r ashwin

ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വീണ്ടും ഒന്നാമത്. തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ നൂറാം മത്സരത്തിൽ ഒൻപത് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയതിന് പിന്നാലെയാണ് നേട്ടം. അതേസമയം, ഇന്ത്യൻ നായകൻ രോഹിത് ശർമ്മ, ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തി. 

അശ്വിൻ്റെ ഈ നേട്ടം ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ മറികടന്നാണ്.  അശ്വിൻ ബൗളിംഗ് റാങ്കിംഗിൽ 870 റേറ്റിംഗ് പോയിൻ്റുമായാണ് ഒന്നാമതെത്തിയത്. ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുമാണ് ധർമ്മശാലയിൽ നടന്ന മത്സരത്തിൽ അശ്വിൻ വീഴ്ത്തിയത്. അശ്വിൻ ആദ്യമായി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയത് 2015 നവംബറിലാണ്.

Related Topics

Share this story