Times Kerala

ടി20 ലോകകപ്പ് : കാനഡയ്‌ക്കെതിരെ പാകിസ്ഥാന് 107 റൺസ് വിജയലക്ഷ്യം 

 
effe


ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന മൽസരത്തിൽ  കാനഡയ്‌ക്കെതിരെ പാകിസ്ഥാന് 107 റൺസ് വിജയലക്ഷ്യം. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ പാകിസ്ഥാന് ഇന്ന് വിജയിക്കേണ്ടത് അനിവാര്യമാണ്. ടോസ് നേടിയ അവർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ്ങിൽ മികവ് പുലർത്തിയ അവർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കാനഡയെ 106 റൺസിൽ ഒതുക്കി.

കാനഡയ്‌ക്ക് വേണ്ടി ആരോൺ 52 റൺസ് നേടി. അദ്ദേഹത്തിൻറെ മികവിൽ ആണ് അവർ 100 കടന്നത്. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് അമീറും ഹാരിസുംരണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ ഒടുവിൽ വിവരം കിട്ടുമ്പോൾ 1.5 ഓവറിൽ വിക്കറ്റ് പോകാതെ 8 റൺസ് നേടിയിട്ടുണ്ട്.   

Related Topics

Share this story