Times Kerala

ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം; തിരികെ പിടിച്ച് ഇന്ത്യന്‍ വനിത ഹോക്കി ടീം  

 
ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം; തിരികെ പിടിച്ച് ഇന്ത്യന്‍ വനിത ഹോക്കി ടീം
ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യന്‍ വനിതകൾ. ഇംഗ്ലണ്ടിനെ 2368.83 റേറ്റിംഗ് പോയിന്റുമായി മറികടന്നു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും നടത്തിയ തകർപ്പൻ പ്രകടനമാണ് തുണയായത്. ഏഷ്യൻ ഗെയിംസിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ ആറാം സ്ഥാനത്തേക്കുള്ള വനിതാ ടീമിൻ്റെ തിരിച്ചുവരവിന് കോണ്ടിനെന്റൽ ഷോപീസിലെ വെങ്കല മെഡലും റാഞ്ചിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ കിരീട നേട്ടവും വഴിയൊരുക്കി. ലോക റാങ്കിംഗിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു ആറാം സ്ഥാനത്തേക്കുള്ള ഉയർച്ച. 3422.40 പോയിന്റുമായി നെതർലൻഡ്‌സ് ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഹോക്കി ടീമായി തുടരുന്നു. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും അർജന്റീന മൂന്നാം സ്ഥാനത്തുമാണ്. ബെൽജിയം ജർമനി എന്നിവയാണ് ഇന്ത്യക്ക് മുകളിലുള്ള രണ്ട് ടീമുകൾ. 2608.77 പോയിന്റുമായി ബെൽജിയം നാലാം സ്ഥാനത്തും 2573.72 പോയിന്റുമായി ജർമനി അഞ്ചാം സ്ഥാനത്തുമാണ്. 

Related Topics

Share this story