Times Kerala

 ഹോക്കി ഇന്ത്യ സി.ഇ.ഒ. പദവിയിൽ നിന്ന് എലേന നോർമൻ രാജിവച്ചു

 
ഹോക്കി
ന്യൂഡൽഹി : ഹോക്കി ഇന്ത്യ സി.ഇ.ഒ. ആയ എലേന നോർമൻ (49) തൻ്റെ പദവി രാജിവച്ചു.  ശമ്പളം പിടിച്ചുവച്ചതും ഫെഡറേഷനിലെ വിഭാഗീയതയും കാരണങ്ങളായി കാട്ടിയാണ് ഓസ്ട്രേലിയക്കാരിയായ എലേനയുടെ രാജി. 

 കഴിഞ്ഞ 13 വർഷങ്ങളായി ഹോക്കി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു എലേന. കഴിഞ്ഞ 3 മാസത്തെ ഇവരുടെ ശമ്പളം നൽകിയിരുന്നില്ലെന്നാണു അറിയാൻ കഴിഞ്ഞത്. കാര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് എലേന പറഞ്ഞു. 

എലേനയുടെ കാലത്ത് ഇന്ത്യൻ ടീം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. 

Related Topics

Share this story