Times Kerala

  100-ാം മത്സരത്തില്‍ ഹിറ്റ്മാന് 50, തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ

 
 100-ാം മത്സരത്തില്‍ ഹിറ്റ്മാന് 50, തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ
 ഇംഗ്ലണ്ടിനെതിരെ ഒരുവേള തകര്‍ച്ചയെ അഭിമുഖീകരിച്ച ഇന്ത്യ കരകയറി. നായകനായി 100-ാം മത്സരം കളിക്കുന്ന രോഹിത് ശര്‍മ്മ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയിലാണ്. 30 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ കോലിയും 4 റണ്‍സെടുത്ത ശ്രേയസ് അയ്യറും 9 റണ്‍സെടുത്ത ഗില്ലുമാണ് പുറത്തായത്.
ക്രിസ് വോക്‌സിനും ഡേവിഡ് വില്ലിക്കും രണ്ടു വിക്കറ്റ് ലഭിച്ചു. 86 പന്തില്‍ 10 ബൗണ്ടറിയും 3 കൂറ്റന്‍ സിക്‌സറുകളുമടക്കം 79 റണ്‍സുമായി രോഹിതും റണ്ണെന്നുമെടുക്കാതെ സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍ 39 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1,000 റണ്‍സെടുത്ത ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലേക്ക് രോഹിത് ശര്‍മ്മയും ഇടംപിടിച്ചു.

Related Topics

Share this story