Times Kerala

മത്സരത്തിനിടെ ഹൃദയാഘാതം; 28കാരനായ ഘാന ഫുട്ബാൾ താരത്തിന് ദാരുണാന്ത്യം

 
മത്സരത്തിനിടെ ഹൃദയാഘാതം; 28കാരനായ ഘാന ഫുട്ബാൾ താരത്തിന് ദാരുണാന്ത്യം
മുൻ ഘാന ഇന്‍റർനാഷനൽ താരവും ലാലിഗ ക്ലബ് ലെവാന്റയുടെ താരവുമായിരുന്ന റഫേൽ ദ്വാമേന ഫുട്ബാൾ മത്സരത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. അൽബേനിയൻ ലീഗ് മത്സരത്തിനിടെയാണ് മരണം സംഭവിച്ചത്. അൽബേനിയൻ ലീഗിലെ എഗ്നേഷ്യ രോഗോജിന്‍റെ താരമായ റഫേൽ എഫ്.കെ പാർട്ടിസാനി ടിറാനക്കെതിരായ മത്സരത്തിന്‍റെ 23ാം മിനിറ്റിലാണ് മൈതാനത്ത് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇംപ്ലാന്‍റബ്ൾ കാർഡിയോവർട്ടറിന്‍റെ സഹായത്തോടെയാണ് താരം കളിച്ചിരുന്നത്. പ്രീമിയർ ലീഗിലെ ബ്രൈറ്റൺ ക്ലബിൽ ചേരുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്‍റെ ഹൃദയത്തിൽ തകരാർ കണ്ടെത്തുന്നത്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടതോടെ താരത്തെ ക്ലബിലെടുത്തില്ല. പിന്നാലെ ഓസ്ട്രിയയിൽ ലുസ്തെനൊക്കുവേണ്ടിയും എഫ്.സി സൂറിച്ചിനുവേണ്ടിയും കളിച്ചു. ഇവിടെ നിന്നാണ് സ്പെയിനിലെ ലെവാന്‍റയിലേക്ക് കൂടുമാറുന്നത്. എന്നാൽ, മത്സരത്തിനിടെ പലതവണ കുഴഞ്ഞുവീണതോടെ ക്ലബും കൈവിട്ടു. ഒടുവിലാണ് അൽബേനിയൻ ലീഗിലേക്ക് ചേക്കേറിയത്.  

Related Topics

Share this story