Times Kerala

ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റനെന്ന നിലയിൽ അംഗീകാരം ലഭിക്കുന്നില്ലെന്ന് ഹർഭജൻ സിംഗ് 

 
ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിങിന് ഇന്ന് പിറന്നാൾ
മുംബൈ: ക്യാപ്റ്റനെന്ന നിലയിൽ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഹാർദിക് പാണ്ഡ്യയെ അംഗീകരിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇദ്ദേഹം ടീമിൽ ഒറ്റപ്പെട്ടുപോയതായും ഹർഭജൻ പറഞ്ഞു. ടീമിൽ ഹാർദിക് പാണ്ഡ്യ ഒറ്റയ്ക്കായ പോലെയാണെന്നും പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് താരങ്ങൾ അംഗീകരിക്കണമെന്നും പറഞ്ഞ ഹർഭജൻ സിംഗ്, എടുക്കുന്ന തീരുമാനത്തിൽ ടീം അംഗങ്ങളെല്ലാം ഉറച്ചു നിൽക്കണമെന്നു കൂടി കൂട്ടിച്ചേർത്തു. താൻ  ഈ ടീമിൽ കളിച്ചിട്ടുണ്ടെന്നും എന്നാൽ ഈ സാഹചര്യം അത്ര നല്ലതായി തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Related Topics

Share this story