Times Kerala

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനിടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക് 

 
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനിടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക് 
പുണെ:  ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. ഹാര്‍ദിക് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്‍ ഒരു സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. ഈ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.  പരിക്കേറ്റതിനെ തുടർന്ന്  ഓവര്‍ പൂര്‍ത്തിയാക്കാതെ താരം മൈതാനം വിടുകയായിരുന്നു. പിന്നീട് വിരാട് കോഹ്ലിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Related Topics

Share this story