Times Kerala

ക്യാമ്പിലെത്തി ഹാര്‍ദിക് പാണ്ഡ്യ; വിളക്ക് തെളിയിച്ചും തേങ്ങ ഉടച്ചും തുടക്കം കുറിച്ചു 

 
ക്യാമ്പിലെത്തി ഹാര്‍ദിക് പാണ്ഡ്യ; വിളക്ക് തെളിയിച്ചും തേങ്ങ ഉടച്ചും തുടക്കം കുറിച്ചു
ആദ്യമായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ശേഷം ക്യാമ്പിലെത്തി ഹാര്‍ദിക് പാണ്ഡ്യ. തിങ്കളാഴ്ചയാണ് പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി ക്യാമ്പിലെത്തിയത്. അവർ പരിശീലന ക്യാമ്പിന്  ഡ്രസ്സിം​ഗ് റൂമിലെ പ്രാർത്ഥന ഏരിയയിൽ വിളക്കു തെളിയിച്ചും തേങ്ങ ഉടച്ചുമാണ് തുടക്കമിട്ടത്.

പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്കൊപ്പം ഡ്രെസിങ് റൂമിലെത്തിയ ഹാര്‍ദിക് പൂജ നടത്തുന്ന വിഡിയോ, ടീം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വിഡിയോയില്‍ ഹാര്‍ദിക് വിളക്ക് കത്തിക്കുകയും ബൗച്ചര്‍ തേങ്ങ ഉടയ്ക്കുകയും ചെയ്യുന്നത് കാണാം. പുതിയ തീരുമാനം മാറ്റത്തിന്റെ ഭാഗമായാണ് എന്നായിരുന്നു ക്ലബ്ബിന്റെ പ്രതികരണം.

Related Topics

Share this story