Times Kerala

കമ്രാന്‍ അക്മലിനെ ചരിത്രം പഠിപ്പിച്ച് മാപ്പ് പറയിപ്പിച്ച് ഹർഭജ‌ൻ സിംഗ്: അര്‍ഷ്ദീപ് സിംഗിനെതിരായ സിഖ് വിരുദ്ധ പരാമർശം 

 
ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിങിന് ഇന്ന് പിറന്നാൾ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെതിരായ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനിടെയുണ്ടായ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യൻ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് പാക് മുന്‍ താരം കമ്രാന്‍ അക്മലിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചു. പാക് ടെലിവിഷനിലെ ഒരു ഷോയില്‍ പങ്കെടുത്തായിരുന്നു കമ്രാൻ സിഖ് സമുദായത്തെ അപമാനിക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തിയത്. ഇത് ഞായറാഴ്ച നടന്ന മത്സരത്തില്‍ പാക് ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിയാനായി അര്‍ഷ്ദീപ് എത്തിയപ്പോഴായിരുന്നു.


കമ്രാന്‍റെ വാക്കുകള്‍ 'അവസാന ഓവര്‍ എറിയാനായി ആരാണ് വരുന്നതെന്ന് നോക്കു, ഇനി എന്തും സംഭവിക്കാം, അര്‍ഷ്ദീപ് ബൗളിംഗില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ്, സമയം രാത്രി പന്ത്രണ്ട് മണിയുമായല്ലോ' എന്നായിരുന്നു. ഹര്‍ഭജന്‍ സിംഗ് സിഖ് സമുദായത്തെ തന്നെ അപമാനിക്കുന്ന വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ കമ്രാനെ ടാഗ് ചെയ്ത് പോസ്റ്റിട്ടത് പാക് ടെലിവിഷനിലിരുന്ന കമ്രാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്. 

Related Topics

Share this story