Times Kerala

കാല്‍പ്പന്ത് കളിയിലെ ദൈവം: ഇന്ന്  മറഡോണയുടെ 63-ാം ജന്മവാര്‍ഷികം

 
കാല്‍പ്പന്ത് കളിയിലെ ദൈവം: ഇന്ന്  മറഡോണയുടെ 63-ാം ജന്മവാര്‍ഷികം
ഡീഗോ അര്‍മാന്‍ഡോ മാറഡോണ, ഫുട്ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായിക്കണ്ട് ആരാധിച്ച താരം. 1977 മുതല്‍ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുല്‍മൈതാനത്ത് കാലുകൊണ്ട് മാത്രമല്ല 'കൈ'കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. ഫുട്ബോള്‍ മൈതാനത്തെ ഓരോ പുല്‍നാമ്പുകളെ പോലും ത്രസിപ്പിച്ചിരുന്ന ഇതിഹാസമായിരുന്നു മാറഡോണ. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇന്ന് 63 -ാം ജന്മദിനം ആഘോഷിക്കേണ്ടതായിരുന്നു അദ്ദേഹം. ഡീഗോ മാറഡോണ കളിക്കളത്തില്‍ തീര്‍ത്തത് പ്രതിഭയുടെ ഒടുങ്ങാത്ത ഉന്‍മാദമായിരുന്നു. 15-ാം വയസില്‍ പ്രൊഫഷണല്‍ ഫുട്ബോളിലേക്കെത്തിയ മാറഡോണയും പ്രതിഭയും വിവാദവും അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ തുടങ്ങുന്നത് ഒരേ മത്സരത്തിലാണന്നത് യാദൃശ്ചികം. 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 51-ാം മിനിറ്റില്‍ നേടിയ ഗോള്‍ കൈ കൊണ്ടായിരുന്നു. ദൈവത്തിന്റെ കൈയെന്ന് മാറഡോണ അതിനെ വിശേഷിപ്പിച്ചെങ്കിലും ഫുട്ബോള്‍ ഉള്ളകാലം അവരെ അവസാനിക്കാത്ത വിവാദത്തിനാണ് അന്ന് വിസില്‍ മുഴങ്ങിയത്. നാല് മിനിറ്റിന് ശേഷം 66 വാര അകലെ നിന്ന് അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഇംഗ്ലീഷ് ഗോളിയേയും മറകടന്ന് നേടിയ ഗോളോടെ തന്റെ പ്രതിഭയെന്തെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനുമായി. ആ രണ്ട് ഗോളുകളാണ് മറഡോണയുടെ രണ്ട് മുഖങ്ങളായി ഇന്നും നിലനില്‍ക്കുന്നത്. 

Related Topics

Share this story