Times Kerala

 ഹാഷിം അംലയുടെ പന്ത്രണ്ട് വർഷം പഴക്കമുള്ള റെക്കോർഡ് തകര്‍ത്ത് ഗിൽ

 
ഹാഷിം അംലയുടെ പന്ത്രണ്ട് വർഷം പഴക്കമുള്ള റെക്കോർഡ് തകര്‍ത്ത് ഗിൽ
 ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമായി ഇന്ത്യയുടെ ശുഭ്മാൻ ഗിൽ. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടന്ന ന്യൂസിലൻഡിന് എതിരായ ലോകകപ്പ് മത്സരത്തിലാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. 
2011 ജനുവരി 21ന് തന്റെ നാൽപതാം ഏകദിന ഇന്നിംഗ്‌സിലാണ് ഹാഷിം അംല ഈ നേട്ടം കൈവരിച്ചത്. എന്നാൽ ശുഭ്മാൻ ഗിൽ തന്റെ മുപ്പത്തിയെട്ടാം ഇന്നിംഗ്‌സിൽ ഈ നേട്ടം സ്വന്തമാക്കി അംലയെ പിന്നിലാക്കി. ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന ശിഖർ ധവാന്റെ റെക്കോർഡും ശുഭ്മാൻ തകർത്തു.

Related Topics

Share this story