Times Kerala

ധോണിയിൽ നിന്നും റുതുരാജിലേക്ക്; CSK പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു 

 
ധോണിയിൽ നിന്നും റുതുരാജിലേക്ക്; CSK പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു 
നാളെ, ഐപിഎൽ 2024 സീസൺ ആരംഭിക്കാനിരിക്കെ, ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി. പുതിയ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്വാദിനെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. സിഎസ്‌കെ, ധോണിയുടെ നേതൃത്വത്തിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്. 

നാളെ, ചെന്നൈ സൂപ്പർ കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണിംഗ് മാച്ച് ആരംഭിക്കാനിരിക്കെയാണ് ക്യാപ്റ്റൻസി മാറ്റം. റുത്തുരാജാണ്, ഐപിഎല്ലിനു മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങിൽ എത്തിയത്. സിഎസ്‌കെ, ഈ ചിത്രങ്ങൾ പങ്കുവെച്ച് പുതിയ ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദിനെ പ്രഖ്യാപിക്കുകയായിരുന്നു

Related Topics

Share this story