Times Kerala

മുൻ പാകിസ്ഥാൻ വിവാദ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് മരണപ്പെട്ടു

 
മുൻ പാകിസ്ഥാൻ വിവാദ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് മരണപ്പെട്ടു
മുൻ പാകിസ്ഥാൻ വിവാദ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് മരണപ്പെട്ടു. 86 വയസ്സായിരുന്നു. ലാഹോറിൽ വെച്ചായിരുന്നു മരിച്ചത്. ഏറെക്കുറെ വിരമിച്ചതിന് ശേഷം ക്രിക്കറ്റിൽ നിന്ന് അകന്ന് ഏകാന്ത ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

വെസ്റ്റ് ഇൻഡീസിനെതിരെയാണ് 1958 ലെ ബ്രിഡ്ജ്ടൗൺ ടെസ്റ്റിൽ 20 ആം വയസിൽ അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 1972-73 പര്യടനത്തിൽ മെൽബണിൽ അവസാന ടെസ്റ്റ് കളിച്ചു. അഞ്ച് സെഞ്ചുറികളും 16 അർധസെഞ്ചുറികളും സഹിതം 2,991 റൺസ് 41 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം നേടിയിട്ടുണ്ട്. ഓഫ് സ്പിൻ ബൗളർ കൂടിയായ അഹമ്മദ് 22 വിക്കറ്റുകളും വീഴ്ത്തി.

അദ്ദേഹം വലിയ വിവാദങ്ങൾക്ക് ശേഷമാണ് വിരമിച്ചത്. അഹമ്മദ് മെൽബൺ ടെസ്റ്റിൽ ഓസീസ് പേസർ ഡെന്നിസ് ലില്ലിക്കെതിരെ വഴക്കിട്ടിരുന്നു. അഹമ്മദ് പിന്നീട് ഡെന്നിസ് ലില്ലിക്കെതിരെ കളിക്കാതിരിക്കാൻ വ്യാജ പരുക്ക് കഥ പടച്ചുവിട്ടു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇത് പിന്നീട് കണ്ടെത്തി. അദ്ദേഹം അച്ചടക്ക നടപടിക്ക് വിധേയനായ പിന്നീട് ഒരിക്കലും പാക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

Related Topics

Share this story