Times Kerala

കോലിയെ പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

 
kohli
വിരാട് കോലിയെ ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, താരത്തെ പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. എങ്ങനെയാണ് കോലിയെ  അവഗണിക്കാനാകുക? അദ്ദേഹം ഇന്ത്യൻ ടീമിലുണ്ടാകണം. ഗൗരവമായി സോഷ്യൽ മീഡിയയെ എടുക്കരുതെന്നും ഡാനിഷ് കനേരിയ.

ആളുകൾ പലതും സോഷ്യൽ മീഡിയയിലൂടെ വൈറലാകാൻ പറയും. അത് കാര്യമായി എടുക്കരുത്. കോലി ഉറപ്പായും ഇന്ത്യൻ ടീമിലുണ്ടാകണം. റൺസ് കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. കോലിക്ക് പകരക്കാരനെ നോക്കാനുള്ള സമയമല്ല, യുവതാരങ്ങളെ വളർത്താൻ കഴിവുള്ള കോലി ടീമിലുണ്ടാകേണ്ട സമയമാണിത്. എങ്ങനെ കോലിയെ അവഗണിക്കാനാകുമെന്നും ഡാനിഷ് കനേരിയ പറഞ്ഞു. 

Related Topics

Share this story