Times Kerala

ബി.സി.സി.ഐ.ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാര്‍

 
സ്പോർട്സ്
മുംബൈ : ബി.സി.സി.ഐ.ക്കെതിരെ രൂക്ഷ വിമര്‍ശനമുയർത്തി മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാര്‍. തുല്യ പരിഗണനയാണ് എല്ലാ താരങ്ങള്‍ക്കും നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

 ഹര്‍ദിക് പാണ്ഡ്യക്ക് പ്രത്യേക നിയമമായിരിക്കരുതെന്നും അത് എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. പല യുവതാരങ്ങളും ഐ.പി.എല്ലില്‍ കളിക്കാൻ വേണ്ടി ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കുന്നതിനെതിരെ ബി.സി.സി.ഐ കഴിഞ്ഞ മാസം കർശന നിലപാടെടുത്തിരുന്നു. 

അതേസമയം വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റിലോ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ കളിക്കാതെ ഇന്ത്യക്കും ഐ.പി.എല്ലിനും വേണ്ടി  മാത്രം കളിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ എങ്ങനെയാണ് കരാറിലെത്തിയതെന്നാണ് പ്രവീൺ കുമാര്‍ ചോദിക്കുന്നത്. 
 

Related Topics

Share this story